പദ്മനാഭ സ്വാമി ക്ഷേത്രം സൗരോർജ്ജത്തിലേക്ക്
Wednesday 01 February 2023 3:02 AM IST
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നു.കനറാ ബാങ്കിന്റെ സ്‌പോൺസർഷിപ്പിൽ 30 ലക്ഷം രൂപ ചെലവിട്ട് 50 കിലോവാട്ടിന്റെ സോളാർ പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ബാങ്ക് ജനറൽ മാനേജർ പ്രേംകുമാറും ക്ഷേത്രം ഭരണസമിതി അംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മയും ചേർന്ന് നിർവഹിച്ചു. ക്ഷേത്രം എക്സിക്യുട്ടീവ് ബി.സുരേഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.കെ.രമേശൻ,മാനേജർ ബി.ശ്രീകുമാർ,ഓഡിറ്റ് ആൻഡ് ഫിനാൻസ് ഓഫീസർ മഹേശ്വരി എസ്.നായർ,ബബിലു ശങ്കർ, കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ എസ്.ശരവണൻ,ഫോർട്ട് ബ്രാഞ്ച് ചീഫ് മാനേജർ ജാക്വിലിൻ അലോഷ്യസ്,മാനേജർ നന്ദലാൽ എന്നിവർ പങ്കെടുത്തു.