തെക്കൻകുരിശുമല ബൈബിൾ കൺവെൻഷൻ മാർച്ച് 1 മുതൽ 5വരെ
Wednesday 01 February 2023 4:08 AM IST
വെള്ളറട: തെക്കൻകുരിശുമല ബൈബിൾ കൺവെൻഷൻ മാർച്ച് 1 മുതൽ 5വരെ നടക്കും. കുരിശുമല,കൊല്ലകോണം,കൂട്ടപ്പൂ ഇടവക അജപാലന സമിതികളുടെ സംയുക്തയോഗത്തിലാണ് കൺവെൻഷൻ നടക്കുന്നത്. കുരിശുമല ബസ് പാർക്കിംഗ് ഗ്രൗണ്ടിൽ നടക്കുന്ന കൺവെൻഷനിൽ ഉണ്ടൻകോട്,പെരുങ്കടവിള,കട്ടയ്ക്കോട്,കാട്ടാക്കട,ഫെറോനകൾ ഉൾപ്പെടെ നൂറിലധികം ദേവാലയങ്ങളിലെ വിശ്വാസികൾ പങ്കെടുക്കും. ലത്തീൻ സീറോ മലബാർ,സീറോ മലങ്കര റീത്തുകളിൽ ദിവ്യബലി,ദിവ്യകാരുണ്യ ആരാധന,വചന പ്രഘോഷണം,പൊതുസമ്മേളനം എന്നിവയും നടക്കും. നെയ്യാറ്റിൻകര ലത്തീൻ രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ, വികാരി ജനറൽ സി.ക്രിസ്തുദാസ്, കുരിശുമല ഡയറക്ടർ ഡോ.വിൻസെന്റ് കെ.പീറ്റർ, ഉണ്ടൻകോട് ഫെറോന വികാരി ഫാ.എം.കെ.ക്രിസ്തുദാസ്, ഫാ.രതീഷ് മാർക്കോസ് തുടങ്ങിയവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. കൺവെൻഷൻ ഒരുക്കങ്ങൾക്കായി 30 അംഗ കമ്മിറ്റിയും രൂപീകരിച്ചു.