ലോകരാഷ്ട്രങ്ങളെക്കാൾ മുന്നിൽ; താഴ്ന്നിട്ടും തളരാതെ ഇന്ത്യൻ സമ്പത്ത്

Wednesday 01 February 2023 4:32 AM IST

വളർച്ചാനിരക്ക്

ലോകരാഷ്ട്രങ്ങൾ

3%

ഇന്ത്യ

7%

കൊ​ച്ചി​:​ ​അ​മേ​രി​ക്ക​യു​ൾ​പ്പെ​ടെ​ ​ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​ടെ​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ചാ​ ​നി​ര​ക്ക് ​ശ​രാ​ശ​രി​ ​മൂ​ന്നു​ ​ശ​ത​മാ​ന​ത്തി​ലേ​ക്ക് ​താ​ഴ്ന്നു​ ​നി​ൽ​ക്കെ,​​​ ​ഈ​ ​സാ​മ്പ​ത്തി​ക​വ​ർ​ഷം​ ​ഇ​ന്ത്യ​യു​ടെ​ ​ജി.​ഡി.​പി​ ​ഏ​ഴു​ ​ശ​ത​മാ​ന​ത്തി​ലെ​ത്തും.​ ​അ​ടു​ത്ത​വ​ർ​ഷം​ ​(2023​-24​)​​​ ​ഇ​ത് 6​-​ 6.8​ ​ശ​ത​മാ​ന​ത്തി​ലേ​ക്ക് ​താ​ഴ്ന്നാ​ലും​ 24​-​ 25​ൽ​ ​വീ​ണ്ടും​ ​ഏ​ഴു​ ​ശ​ത​മാ​നം​ ​ക​ട​ക്കു​മെ​ന്ന് ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​ൻ​ ​ഇ​ന്ന​ലെ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​വ​ച്ച​ ​സാ​മ്പ​ത്തി​ക​ ​സ​ർ​വേ​ ​പ​റ​യു​ന്നു.​ ​ഇ​ന്ന് ​ബ​ഡ്ജ​റ്റ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ ​മു​ന്നോ​ടി​യാ​യാ​ണ് ​സ​ർ​വേ​ ​സ​ഭ​യി​ൽ​വ​ച്ച​ത്. ഏ​റ്റ​വും​ ​വേ​ഗം​ ​വ​ള​രു​ന്ന​ ​വ​ലി​യ​ ​(​മേ​ജ​ർ​)​​​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി​ ​ഇ​ന്ത്യ​ ​തു​ട​രും.
വ​ള​ർ​ച്ചാ​തോ​തി​ൽ​ ​ഇ​ന്ത്യ​യാ​യി​രി​ക്കും​ ​ഏ​റ്റ​വും​ ​മു​ന്നി​ലെ​ന്ന് ​ഐ.​എം.​എ​ഫും​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 8.7​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​ഇ​ന്ത്യ​യു​ടെ​ ​വ​ള​ർ​ച്ചാ​നി​ര​ക്ക്.​ ​റ​ഷ്യ​-​യു​ക്രെ​യി​ൻ​ ​യു​ദ്ധ​വും​ ​ഉ​ത്‌​പാ​ദ​ന​-​വി​ത​ര​ണ​ശൃം​ഖ​ല​ക​ളി​ലെ​ ​ത​ട​സ​വും​ ​നാ​ണ​യ​പ്പെ​രു​പ്പ​വും​ ​പ​ലി​ശ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​യു​മാ​ണ് ​വ​ള​ർ​ച്ചാ​യി​ടി​വി​ന് ​ക​ള​മൊ​രു​ക്കി​യ​ത്.
കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​മു​ഖ്യ​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​ദേ​ഷ്‌​ടാ​വ് ​വി.​ ​അ​ന​ന്ത​ ​നാ​ഗേ​ശ്വ​ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കേ​ന്ദ്ര​ ​സാ​മ്പ​ത്തി​ക​കാ​ര്യ​ ​വ​കു​പ്പാ​ണ് ​സ​ർ​വേ​ ​ത​യ്യാ​റാ​ക്കി​യ​ത്.
ആ​ഗോ​ള​ ​പ്ര​തി​സ​ന്ധി​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​റു​പ്പി​യു​ടെ​ ​മൂ​ല്യം​ ​അ​ടു​ത്ത​വ​ർ​ഷ​വും​ ​കു​റ​ഞ്ഞേ​ക്കും.​ ​ക​റ​ന്റ് ​അ​ക്കൗ​ണ്ട് ​ക​മ്മി​ ​വ​ർ​ദ്ധ​ന​യും​ ​രൂ​പ​യ്ക്ക് ​സ​മ്മ​ർ​ദ്ദ​മാ​കും.​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​പൂ​ർ​ണ​മാ​യും​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കും​വ​രെ​ ​പ​ലി​ശ​നി​ര​ക്ക് ​ഉ​യ​ർ​ന്ന​ത​ല​ത്തി​ൽ​ ​തു​ട​രും.
അ​ടു​ത്ത​ ​വ​ർ​ഷം​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കാ​നി​രി​ക്കെ​ ​ മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​വ​സാ​ന​ ​സ​മ്പൂ​ർ​ണ​ ​ബ​ഡ്‌​ജ​റ്റ് ​ധ​ന​കാ​ര്യ​ ​മ​ന്ത്രി​ ​നി​ർ​മ്മ​ലാ​സീ​താ​രാ​മ​ൻ​ ​ഇ​ന്നു​ ​രാ​വി​ലെ​ 11​ന് ​​ ​അ​വ​ത​രി​പ്പി​ക്കും.​

വളർച്ചയ്ക്ക് വേഗം കൂട്ടിയത്

1. പണം ചെലവഴിക്കലിന് വഴിതുറന്നുകൊണ്ട് റെസ്‌റ്റോറന്റുകൾ,​ ഹോട്ടലുകൾ,​ തിയേറ്ററുകൾ,​ ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ ജനത്തിരക്കേറി

2.തൊഴിലാളികൾ (മൈഗ്രന്റ്‌സ്)​ സജീവമായി തിരിച്ചെത്തി. 200 കോടിയിലേറെ കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌തത് അതിവേഗ തിരിച്ചുവരവിന് സഹായിച്ചു

3. വായ്‌പാ വിതരണം കൂടിയതും വ്യവസായ,​ കയറ്റുമതി,​ സേവനമേഖലകളുടെ വളർച്ചയും കേന്ദ്ര-സംസ്ഥാന സർക്കാരുടെ മൂലധനച്ചെലവിലെ വർദ്ധനയും കരുത്തായി

4. തൊഴിലില്ലായ്‌മ നിരക്ക് കുറഞ്ഞു. 2018-19ലെ 5.8 ശതമാനത്തിൽ നിന്ന് 2020-21ൽ 4.2 ശതമാനമായി താഴ്‌ന്നു

5-ാമത്തെ സമ്പദ്ശക്തി

സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം (75-ാം വാർഷികം) ആഘോഷിച്ച ഇന്ത്യ നടപ്പുവർഷം ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ശക്തിയെന്ന പട്ടം ചൂടി. 3.5 ലക്ഷം കോടി ഡോളറായിരിക്കും നടപ്പുവർഷം ജി.ഡി.പി മൂല്യം.

ഇന്ത്യ മുന്നോട്ട്: ഐ.എം.എഫ്

അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐ.എം.എഫ്. നടപ്പുവർഷം 6.8 ശതമാനവും 2023-24ൽ 6.1 ശതമാനവും വളരും. 2024-25ൽ വളർച്ചാനിരക്ക് 7 ശതമാനമായി തിരിച്ചുപിടിക്കും. അതേസമയം, ആഗോള സമ്പദ്‌വളർച്ച 2022ലെ 3.4 ശതമാനത്തിൽ നിന്ന് 2023ൽ 2.9 ശതമാനമായി താഴും. 3.1 ശതമാനമായിരിക്കും 2024ൽ വളർച്ച.

ജി.ഡി.പി

 2014-15 : 7.4%

 2015-16 : 8.0%

 2016-17 : 8.2%

 2017-18 : 7.04%

 2018-19 : 6.1%

 2019-20 : 3.7%

 2020-21 : -6.6%

 2021-22 : 8.7%

 2022-23 : 7.0%

 2023-24 : 6-6.8%

Advertisement
Advertisement