സത്യജിത്ത് റേ ഫിലിം സൊസൈറ്റി അവാർഡുകൾ പ്രഖ്യാപിച്ചു
Wednesday 01 February 2023 8:36 AM IST
തിരുവനന്തപുരം:സത്യജിത് റേ ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ ആറാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി അവാർഡുകൾ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ജൂറി ചെയർമാൻ സംവിധാകൻ ബാലുകിരിയത്ത് പ്രഖ്യാപിച്ചു.ദീപിക ആനന്ദ് സംവിധാനം ചെയ്‌ത കൊതിയാണ് മികച്ച ഷോർട്ട് ഫിലിം, മികച്ച സംവിധായകരായി ഗായത്രി ഗോവിന്ദ്,മനോജ്.കെ എന്നിവരെയും നടനായി സാജൻ സൂര്യയെയും തിരഞ്ഞെടുത്തു.മഞ്ജു പിള്ളയാണ് മികച്ച നടി .നേമം പുഷ്പരാജിന്റെ കലാചരിത്രത്തിലെ പരിവ്രാജക ഗുരുവാണ് മികച്ച ഡോക്യുമെന്ററി.മികച്ച ലേഖനങ്ങൾക്കുള്ള അവാർഡിന് കേരളകൗമുദിയിൽ പി.ശിവപ്രസാദ് എഴുതിയ കൊറോണക്കാലവും സിനിമയും,ഡോ.സുരേഷ്‌കുമാറിന്റെ വയലാർ ഗാനങ്ങളിലെ ചിരി എന്നിവ തിരഞ്ഞെടുത്തു.ജൂറി അംഗങ്ങളായ പ്രമീള,ഡോ.രാജാവാര്യർ,അരുൺ.ബി.വി,സവാദ് മാറഞ്ചേരി,ദീപരാജീവ്, ബീനാമോൾ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.