ധർണ
Wednesday 01 February 2023 3:39 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റ് ധർണ നടത്തി.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ബൈജു അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽകുമാർ, കരാർ ജീവനക്കാരുടെ കൺവീനർ കെ.ബിനു, കൺസോളിഡേഷൻ ജീവനക്കാരുടെ പ്രതിനിധി എ.ജി ഷൈനി, അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ വി സഞ്ജീവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ എൽ. നീല, ആർ. എസ് മധു, കെ. കെ ചാന്ദിനി, വി വി രാഘവൻ, സംസ്ഥാന സെക്രട്ടറി മാരായ ടി.വി വിനോദ് കുമാർ, വി.ഷിബു, എന്നിവർ നേതൃത്വം നൽകി. എ.വി.സജു സ്വാഗതവും പി.പ്രകാശൻ നന്ദിയും പറഞ്ഞു.