സംയുക്ത ശില്പശാല ഇന്ന്
Wednesday 01 February 2023 3:42 AM IST
തിരുവനന്തപുരം: 'വാണിജ്യാടിസ്ഥാനത്തിൽ സുസ്ഥിരവും സുരക്ഷിതവുമായ ബോയിലർ ചിക്കൻ ഉത്പാദന മാർഗങ്ങൾ കേരള ചിക്കൻ സ്രേക്ഹോൾഡർമാർക്ക്' എന്ന വിഷയത്തിൽ കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും.ഇന്ന് രാവിലെ 9 ന് തമ്പാനൂർ ഹോട്ടൽ ഗ്രാൻഡ് ചൈത്രത്തിൽ നടക്കുന്ന ശില്പശാല കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കൗശികൻ സ്വാഗതം പറയും. കെപ്കോ, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.