കുടുംബ സംഗമം

Tuesday 31 January 2023 10:52 PM IST

കാഞ്ഞങ്ങാട്: അടോട്ട് ശ്രീ വലിയ തൈവളപ്പ് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് കുടുംബ സംഗമവും വാർഷിക പൊതുയോഗവും നടത്തി.അടോട്ട് മൂത്തേടത്ത് കുതിര് പുതിയ സ്ഥാനം ശ്രീ പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനത്തെ നാരായണന്‍ അന്തിത്തിരിയന്‍ സംഗമം ഉദ്ഘാടനം ചെയ്തു. തറവാട്ടിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ചടങ്ങിൽ തറവാട് പ്രസിഡന്റ് കരിയപ്പു മീങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാസ്‌കരൻ നെല്ലിയടുക്കം, കണ്ണൻ കാസർകോട്, എ.ടി.ശശി പുല്ലൂർ, ദാമോദരൻ കണ്ണോത്ത്, രാഘവൻ ഉദുമ, പി.ടി.നാരായണി എന്നിവർ പ്രസംഗിച്ചു.ഭാസ്‌കരൻ നെല്ലിയടുക്കം (പ്രസിഡന്റ്),ദാമോദരൻ കണ്ണോത്ത് (സെക്രട്ടറി) ,രാഘവൻ ഉദുമ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.