ദേശീയോദ്ഗ്രഥന സന്ദേശ യാത്ര
Tuesday 31 January 2023 10:55 PM IST
കാഞ്ഞങ്ങാട്:മഹാത്മാ ഗാന്ധിയുടെ 75ാം രക്തസാക്ഷി ദിനാചരണവും രാഹുൽ ഗാന്ധി നയിച്ച ഭാരത്‌ജോഡോ യാത്രയുടെ സമാപനത്തോടുമനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയോദ്ഗ്രഥന സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ.രത്നാകരൻ, മുൻ നഗരസഭാ ചെയർമാൻ വി.ഗോപി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ , എക്കാൽ കുഞ്ഞിരാമൻ, കെ.കെ. ബാബു, സിജോ അമ്പാട്ട്, ബഷീർ ആറങ്ങാടി , പ്രഭാകരൻ വാഴുന്നോറടി, അനിൽ വാഴുന്നോറൊടി, ബാലകൃഷ്ണൻ, വി.വി.സുധാകരൻ, ഷിബിൻ ഉപ്പിലിക്കൈ, ടി.വി.ശ്യാമള, എം.സരോജ തുടങ്ങിയവർ സംസാരിച്ചു.