കണ്ടൽ ദിനാചരണം തുടങ്ങി

Tuesday 31 January 2023 10:58 PM IST

കണ്ണൂർ:കണ്ടൽ വനങ്ങളിലെ പ്ലാസ്​റ്റിക്ക് മാലിന്യങ്ങൾ നീക്കി വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തണ്ണീർ തട ദിനാചരണത്തിന് തുടക്കമായി.ലോക തണ്ണീർത്തട ദിനചാരണത്തിന്റെ ഭാഗമായി എരഞ്ഞോളി പഞ്ചായത്തിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിനു സമീപമുള്ള കണ്ടൽക്കാടുകൾ ശുചീകരിച്ചു. ഹരിത കേരളം മിഷൻ,കേരള വനം വന്യജീവി വകുപ്പ്,വൈൽഡ്‌ലൈഫ് ട്രസ്​റ്റ് ഓഫ് ഇന്ത്യ, എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സയുംക്താഭിമുഖ്യത്തിൽ മെൻഗ്രൂവ് ക്ലീൻ അപ്പ് ഡ്രൈവ് എന്ന പേരിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.തലശ്ശേരി സബ്കളക്ടർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. പി.ശ്രീഷ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ കോർഡിനേ​റ്റർ ഇ. കെ സോമശേഖരൻ, കണ്ണൂർ ഡി. എഫ്. ഒ പി.കാർത്തിക് എന്നിവർ പ്രസംഗിച്ചു.ഇന്ന് ഉച്ചക്ക് മൂന്നിന് ഏഴോം ഗ്രാമപഞ്ചായത്തിലും കണ്ടൽ ശുചീകരണ പരിപാടി സംഘടിപ്പിക്കും.