പരപ്പച്ചാൽ പാലത്തിൽ പരിശോധന
Tuesday 31 January 2023 11:01 PM IST
ഭീമനടി : കൈവരി തകർത്ത് സിമന്റ് ലോറി മറിഞ്ഞ് ഡ്രൈവരുടെ മരണത്തിൽ കലാശിച്ച അപകടം നടന്ന പരപ്പച്ചാൽ പാലം പൊതുമരാമത്ത് വകുപ്പ് എൻജിനീയർ പരിശോധിച്ചു. ഇന്നലെയാണ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പാലം ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയത്. ജൂൺ 25 നാണ് സിമന്റ് കയറ്റിയ ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയും അപകടത്തിൽപ്പെട്ടിരുന്നു. അപകടഭീഷണി ഉയർത്തുന്ന പാലത്തിന്റെ അറ്റകുറ്റ പണി നടത്താതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങാൻ തീരുമാനിച്ചതിന് പിന്നാലെയാണ് അധികൃതരുടെ സന്ദർശനം. ജനകീയകമ്മിറ്റി രൂപീകരണയോഗം പഞ്ചായത്ത് മെമ്പർ ഇ.ടി.ജോസ്.ഉദ്ഘാടനം.ചെയ്തു. എം.എം.മത്തായി ചെയർമാനും കെ.എം.മധു കൺവീനറുമായ ജനകീയ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.