സ്‌കൂൾ സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം

Tuesday 31 January 2023 11:06 PM IST

കോട്ടപ്പാറ: ജി എൽ പി സ്‌കൂൾ വാഴക്കോടിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം സംഗീതജ്ഞൻ ടി പി ശ്രീനിവാസൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. വാഴക്കോട്ടെ സംഗീത നിധിഷാണ് രൂപകർപ്പന ചെയ്ത ലോഗോയാണ് ജൂറി തിരഞ്ഞെടുത്തത്. സമ്പത്തിക കമ്മിറ്റി ചെയർമാൻ പി.വി.കുഞ്ഞിക്കണ്ണൻ, സംഘാടക സമിതി വൈസ് ചെയർമാൻ കുഞ്ഞികൃഷ്ണൻ കൊടവലം, പൂർവ്വ വിദ്യാർത്ഥി സംഘാടന പ്രസിഡന്റ് വി.ഗോവിന്ദൻ മടിക്കൈ ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.ചന്ദ്രൻ കക്കട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
സ്‌കൂൾ എച്ച്.എം.ലീല സ്വാഗതവും പി.ടി.എ കമ്മറ്റി പ്രസിഡന്റ് ടി.വിജയചന്ദ്രൻ നന്ദിയും പറഞ്ഞു. സിൽവർ ജൂബിലി ആഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധപരിപാടികളോടെ നടക്കും.

Advertisement
Advertisement