ശീതകാല പച്ചക്കറി കൃഷി വിളവെടുപ്പ്
പഴയങ്ങാടി:ശീതകാല പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി മാടായി ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ. വിളവെടുപ്പ് കണ്ണൂർ റൂറൽ പൊലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു.കാബേജ്, കോളിഫ്ലവർ എന്നിവയാണ് സ്‌കൂൾ മുറ്റത്ത് പ്രധാനമായും കൃഷിചെയ്തത്.പൂർണമായും ജൈവകീടനാശിനിളും കൃഷി ഭവനിൽ നിന്നുള്ള ശുപാർശ പ്രകാരമുള്ള വളങ്ങളും മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. സ്‌കൂളിൽ എത്തിയ പോലീസ് മേധാവിയെ ബൊക്ക നൽകി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചു .സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും വിളയിച്ചെടുത്ത കുത്തരി ഹേമലത ഐപിഎസിന് നൽകി.പഴയങ്ങാടി സി.ഐ എൻ.ടി.സന്തോഷ് കുമാർ,എസ്.ഐ.രൂപ മധുസൂദനൻ,പ്രധാനാ ദ്ധ്യാപിക ബേബി സ്മിത,പി.ടി.എ പ്രസിഡന്റ് എ.വി.സജിത്ത്,എസ്.ഡി.സി ചെയർമാൻ പി.കെ.വിശ്വനാഥൻ, എസ്എംസി ചെയർമാൻ പ്രദീപൻ മടപ്പള്ളി, സീനിയർ അസി.എം.ഡി.അനിൽകുമാർ, ഓഫീസ് സ്റ്റാഫ് കെ.ബാബുരാജ് മാടായി കൃഷി ഓഫീസർ കെ.സുനീഷ് എന്നിവർ സംബന്ധിച്ചു.