ആലപ്പുഴ നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം
Wednesday 01 February 2023 1:23 AM IST
ആലപ്പുഴ: നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ ശേഷം നഗരസഭാ ഭരണം സ്തംഭനാവസ്ഥയിലായെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്‌സണെ തടഞ്ഞ് പ്രതിഷേധിച്ചു. ക്ഷേമ കാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി അകാരണമായി ചേരാത്തതിലും നിരവധി ആളുകൾക്ക് ലഭിക്കേണ്ട സാമൂഹ്യ സുരക്ഷ പെൻഷൻ നൽകുന്നതിൽ കാലതാമസം വരുന്നതിലും നടപടി സ്വീകരിക്കാമെന്ന മുനിസിപ്പൽ സെക്രട്ടറിയുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജു, സജേഷ് ചാക്കു പറമ്പിൽ, പി.എസ്.ഫൈസൽ, ജി ശ്രീലേഖ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ജെസ്സി മോൾ ബെനഡിക്ട്, എലിസബത്ത് പി.ജി തുടങ്ങിയവർ നേതൃത്വം നൽകി.