വടിവാൾ വീശി കായലിൽ ചാടി രക്ഷപ്പെട്ട ഗുണ്ടകൾ അറസ്റ്റിൽ

Wednesday 01 February 2023 1:27 AM IST

കൊ​ല്ലം: കു​ണ്ട​റ​യിൽ കൊച്ചി ഇൻ​ഫോ​പാർ​ക്ക് പൊ​ലീ​സി​ന് നേ​രെ വ​ടി​വാൾ വീ​ശി കാ​യ​ലിൽ ചാ​ടി ര​ക്ഷ​പ്പെ​ട്ട ഗു​ണ്ടാ സം​ഘ​ത്തെ സാ​ഹ​സി​ക​മാ​യി കുണ്ടറ പൊ​ലീ​സ് കീഴടക്കി. പ്ര​തി​ക​ളുടെ ആക്രമണത്തിൽ ര​ണ്ട് പൊ​ലീ​സു​കാർ​ക്ക് പ​രി​ക്കേ​റ്റു. പേ​ര​യം ക​രി​ക്കു​ഴി ലൈ​വി ഭ​വ​നിൽ ആന്റ​ണി ദാ​സ് (26), ക​രി​ക്കു​ഴി ലി​ജോ ഭ​വ​നിൽ ലി​യോ പ്ലാ​സി​ഡ് (27), ഇ​വ​രെ ഒ​ളി​വിൽ താ​മ​സി​പ്പി​ച്ച കു​മ്പ​ളം പാ​വ​ട്ടു​മൂലയിൽ കു​രി​ശ​ടി​ക്ക് സ​മീ​പം ചെ​ങ്കീ​രി ഷൈ​ജു എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ കീ​ഴ​ട​ക്കി​യ​ത്.

ക​ഴി​ഞ്ഞ നാല് ദി​വ​സ​മാ​യി ഇ​വർ ഒ​ളി​വിൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് പാ​വ​ട്ടു​മൂല​യിൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സംഘട്ടനത്തിനിടെ ത​ടി കൊ​ണ്ടുള്ള ആക്രമണത്തിൽ സി.​പി​.ഒ​മാ​രാ​യ ഡാർ​വിൻ, രാ​ജേ​ഷ് എ​ന്നി​വർ​ക്കാണ് പ​രിക്കേ​റ്റത്. കാ​പ്പ കേ​സിൽ ജ​യിൽ മോ​ചി​ത​നാ​യ ചെ​ങ്കീ​രി ഷൈ​ജുവിന്റെ വീ​ട്ടി​ലാ​യി​രു​ന്നു പ്ര​തി​കൾ ഒ​ളിവിൽ താ​മ​സി​ച്ചി​രു​ന്ന​ത്.


പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​ന് വ​ധ​ശ്ര​മം ഉൾ​പ്പെ​ടെയുള്ള വകുപ്പുകളാണ് ചു​മ​ത്തിയിരിക്കുന്നത്. അ​ടൂർ റെസ്റ്റ് ഹൗ​സ് മർ​ദ്ദ​ന കേ​സിൽ ഇൻ​ഫോ​പാർ​ക്ക് പൊ​ലീ​സും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഈ കേസിൽ 28ന് പു​ലർ​ച്ചെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് പ്രതികൾ വടിവാൾ വീശി പുഴയിൽ ചാടി രക്ഷപ്പെട്ടത്. പൊ​ലീ​സ് സ്വയരക്ഷയ്ക്ക് നാ​ല് റൗ​ണ്ട് ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ലി​ബിൻ ലോ​റൻ​സ് നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. നി​ര​വ​ധി ക്രി​മി​നൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ആന്റ​ണി ദാ​സും ലി​യോ പ്ലാ​സി​ഡും.

Advertisement
Advertisement