ചിൽഡ്രൺ ഫോർ ആലപ്പി പദ്ധതി

Wednesday 01 February 2023 1:30 AM IST
ചിൽഡ്രൺ ഫോർ ആലപ്പി പദ്ധതി അമ്പലപ്പുഴ ഉപജില്ലയിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: "ഒരു പിടി നന്മ" ചിൽഡ്രൺ ഫോർ ആലപ്പി പദ്ധതിക്ക് അമ്പലപ്പുഴ ഉപജില്ലയിൽ തുടക്കമായി. അതിദാരിദ്ര്യ നിർമ്മാർജനത്തിനായി സ്കൂൾ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. മാസത്തിലെ ആദ്യ തിങ്കളാഴ്ച കമ്മ്യൂണിറ്റി സർവീസ് ഡേ ആചരിച്ച് കുട്ടികളിൽ നിന്ന് പണം ഒഴികെ വീട്ടാവശ്യത്തിനുള്ള നിത്യോപയോഗ സാധനങ്ങൾ സമാഹരിക്കും. അവ തരം തിരിച്ച് നേരിട്ടോ സ്കൂൾ പി.ടി.എ, എസ്.എം.സി, പഞ്ചായത്തുകൾ വഴിയോ അർഹതപ്പെട്ട കുടുംബങ്ങൾക്ക് എത്തിച്ചു നൽകും. എച്ച്.സലാം എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ അദ്ധ്യക്ഷനായി. കളക്ടർ വി.ആർ.കൃഷ്ണതേജ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.