1.20 കോടിയുടെ ഭരണാനുമതി

Wednesday 01 February 2023 1:34 AM IST
റോഡ്

ഹരിപ്പാട് : സി.എം.എൽ.ആർ.ആർ.പി ഫണ്ടിൽ നിന്ന് അനുവദിച്ച ചേപ്പാട് വന്ദികപ്പളളി റോഡിനു 1.20 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി രമേശ്‌ ചെന്നിത്തല എം എൽ എ അറിയിച്ചു.ചേപ്പാട് ചിങ്ങോലി മുതുകുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് നേരത്തെ അനുവദിച്ച 61ലക്ഷം രൂപ അപര്യാപ്തമായതിനാലാണ് 1.20 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതെന്നും ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ എൽ.എസ്.ജി.ഡി ഡിവിഷനാണ് നിർമ്മാണപ്രവർത്തനത്തിന്റെ മേൽനോട്ടമെന്നും ചെന്നിത്തല അറിയിച്ചു.

Advertisement
Advertisement