ചരിത്രോത്സവവും അനുമോദനവും 

Wednesday 01 February 2023 1:36 AM IST
മഹാത്മജി സ്മാരക വായനശാല കൂട്ടംപേരൂർ യു.പി സ്കൂളിൽ സംഘടിപ്പിച്ച

മാന്നാർ: മഹാത്മജി സ്മാരക വായനശാല കൂട്ടംപേരൂർ യു.പി സ്കൂളിൽ "ചരിത്രോത്സവം" സംഘടിപ്പിച്ചു. ദേവസ്വംബോർഡ് പമ്പാകോളേജ് റിട്ട.പ്രിൻസിപ്പൽ ഡോ.കെ.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി സുരേഷ് കുമാർ എം.വി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.കെ സുഭാഷ് വിഷയാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ബാലോത്സവത്തിൽ വിജയികളായ സ്വാത്വിക സന്തോഷ്, പവിത്രാ രാജീവ് എന്നിവരെ അനുമോദിച്ചു. വായനശാല ജോയിന്റ് സെക്രട്ടറി ഗോപിനാഥ്. വി.ആർ സ്വാഗതവും കമ്മിറ്റിയംഗം എ.അനിൽകുമാർ നന്ദിയും പറഞ്ഞു.