ബി.ജെ.പി പദയാത്ര

Wednesday 01 February 2023 1:37 AM IST
ബി.ജെ.പി

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെ ബി.ജെ.പി മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് ആർ.കണ്ണൻ നയിക്കുന്ന പദയാത്ര ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ കെ.സോമൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി എസ്.സുമേഷ് സ്വാഗതം പറഞ്ഞു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ്, ജില്ലാ ഐ.ടി സെൽ കൺവീനർ ജി.ഹരിനാരായണൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബിജു തുണ്ടിൽ, എസ്.ഹരികൃഷ്ണൻ, ആർ.ഹരി, വിജയലക്ഷ്മി,മണ്ഡലം സെക്രട്ടറിമാരായ ജി.രമേശൻ, വി.ആർ.വിനോദ്, ആർ.സുമ, മണ്ഡലം ട്രെഷറർ ഡാനി രാജ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജോസഫ് പറയകാട്ടിൽ, മഹിള മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിദ്യ കൃഷ്ണകുമാർ, മണ്ഡലം ഐ.ടി സെൽ കൺവീനർ വസന്തഗിരി, കോ-കൺവീനർ യു.ഉമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.