വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിന് പിടിയിൽ
Wednesday 01 February 2023 1:38 AM IST
ബാലരാമപുരം:വീട്ടിൽ കഞ്ചാവ് ചെടി നട്ട് വളർത്തി പരിപാലിച്ചതിന് ഒരാളെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.മച്ചേൽ അയ്യംപുറം ഷിജി ഭവനിൽ പ്രകാശാണ് (35) അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്കാഡ് നരുവാമൂട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിയിലായത്.കാട്ടാക്കട ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നേത്യത്വത്തിൽ നരുവാമൂട് സി.ഐ ധനപാലൻ,എസ്.ഐ വിൻസെന്റ്,ഗ്രേഡ് എസ്.ഐ പുഷ്പാംഗതൻ ആശാരി, എ.എസ്.ഐ രാജേഷ് കുമാർ,അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.