അഖില കേരള ക്രിക്കറ്റ് മത്സരം
Tuesday 31 January 2023 11:45 PM IST
പാവറട്ടി: പാടൂർ ബ്ലൈസ് ആർട്‌സ് സ്‌പോർട്‌സ് ക്ലബ്ബിന്റെ 27-ാം വാർഷികത്തോട് അനുബന്ധിച്ച് പാടൂർ ഡീഗോ ടർഫിൽ അഖില കേരള ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ടി. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. ഡോ. സുനിൽ ഫഹദ് മുഖ്യാതിഥിയായി.ക്ലബ് രക്ഷാധികാരിയും പാടൂർ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ എം.എ. ഷിഹാബിനെ ചടങ്ങിൽ മഹല്ല് പ്രസിഡന്റ് മുസ്തഫ കരിപ്പായിൽ ആദരിച്ചു. ക്ലബ് പ്രസിഡന്റ് അനസ് അക്രം, സെക്രട്ടറി ഒ.ടി. റൂഹിൻ എന്നിവർ സംസാരിച്ചു. എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ജി.എസ്.എ.സി ചേറ്റുവ ചാമ്പ്യന്മാരായി. സമ്മാന വിതരണവും നടത്തി.