പ്രസ് ക്ലബ് ജിയോ സ്മൃതി ഷോർട്ട് ഫിലിം പുരസ്‌കാരം: എൻട്രികൾ ക്ഷണിച്ചു
Tuesday 31 January 2023 11:53 PM IST
തൃശൂർ: മാദ്ധ്യമ പ്രവർത്തകനും സിനിമാ നാടക പ്രവർത്തകനുമായിരുന്ന ജിയോ സണ്ണിയുടെ സ്മരണയ്ക്കായി തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ 'ജിയോ സണ്ണി ഷോർട്ട് ഫിലിം' പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 20 മിനുട്ടുവരെ ദൈർഘ്യമുള്ള, ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത ഹ്രസ്വചിത്രങ്ങളാണ് പരിഗണിക്കുക. എച്ച്.ഡി, എം.പി 4 ഫോർമാറ്റിൽ എടുത്ത ചിത്രങ്ങൾ നേരിട്ടോ ഇ- മെയിൽ (ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ വീ ട്രാൻസ്ഫർ) വഴിയോ സമർപ്പിക്കാം. അവാർഡിന് അയക്കുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്കും അയയ്ക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പ്, മൊബൈൽ നമ്പർ, വിലാസം, ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരുടെ പേരുകൾ എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റയും സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് അഞ്ചുവരെ. ഇ- മെയിൽ ഐഡി: jeosmrithi@gmail.com.