കെ.പി രാജേന്ദ്രന്‌ പുരസ്‌കാരം

Tuesday 31 January 2023 11:54 PM IST

തൃശൂർ: വി.എൻ സുബ്രഹ്മണ്യൻ- ഓച്ചിറ രാഘവൻ സ്മാരക സമിതിയുടെ പുരസ്‌കാരം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശനിയാഴ്ച വൈകിട്ട് 4ന് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് ഹാളിൽ നടക്കുന്ന വി.എൻ സുബ്രഹ്മണ്യൻ - ഓച്ചിറ രാഘവൻ അനുസ്മരണ യോഗത്തിൽ മന്ത്രി കെ.രാജൻ പുരസ്‌കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ സ്മാരക സമിതി ചെയർമാൻ കെ.സത്യനാഥൻ, സി.എൻ അജയകുമാർ, ജെ.ആർ രാജ്, വി.എസ് ജയനാരായണൻ, പി.വി സുധീർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement