കെ.പി.എം.എസ് ജില്ലാ നേതൃയോഗം

Wednesday 01 February 2023 12:28 AM IST
കെ.പി.എം.എസ് ജില്ലാ നേതൃയോഗം സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: ആധുനിക കേരളം ആർജിച്ച സാമൂഹിക മൂല്യങ്ങളുടെ അടിത്തറയായ നാടിന്റെ സാംസ്‌കാരിക പൈതൃകം ഉയർത്തിപ്പിടിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എ. അജയ്‌ഘോഷ്. കെ.പി.എം.എസ് ജില്ലാ നേതൃയോഗം ചാത്തൻ മാസ്റ്റർ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പിന്തുടർച്ചക്കാരെന്ന് അവകാശപ്പെടുന്ന സാംസ്‌കാരിക നായകർ സവർണ ബിംബങ്ങളായി മാറുന്നത് ഒരു ജനാധിപത്യ സമൂഹത്തിൽ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.സി. രഘു അദ്ധ്യക്ഷനായി. പി.എൻ. സുരൻ, സന്തോഷ് ഇടയിലപ്പുര എന്നിവർ സംസാരിച്ചു. 150 ഓളം വരുന്ന ശാഖാ വാർഷിക പൊതുയോഗങ്ങൾ ഫെബ്രുവരി മാസത്തിൽ അവസാനിപ്പിച്ച് മാർച്ച് മാസത്തിൽ യൂണിയൻ സമ്മേളനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു.