പുല്ലൂറ്റ് പാലത്തിന് സമാന്തരമായി പാലം നിർമ്മിക്കണം
Wednesday 01 February 2023 12:43 AM IST
കൊടുങ്ങല്ലൂർ: ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്ന പുല്ലൂറ്റ് പാലത്തിന് സമാന്തരമായി പുതിയത് പണിയാൻ നടപടികൾ ആരംഭിക്കണമെന്ന് കോഴിക്കട ഐശ്വര്യ റസിഡന്റ്‌സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. മുൻ ബഡ്ജറ്റുകളിൽ ടോക്കൺ തുക വകയിരുത്തിയിരുന്നുവെങ്കിലും സർവേ നടപടികൾ അല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരേയും ആരംഭിച്ചിട്ടില്ല. കൊടുങ്ങല്ലൂർ- ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി സി. സ്റ്റേഷനുകളിൽ നിന്നും കൊടുങ്ങല്ലൂർ- തൃശൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ആറ് ഓർഡിനറി ബസുകൾ പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് സി.എസ്. തിലകൻ അദ്ധ്യക്ഷത വഹിച്ചു. എൻ.വി. ലക്ഷ്മണൻ, എ.എസ്. ബിജു, കെ. കുട്ടികൃഷ്ണൻ, വി.എ. ശ്രീനിവാസൻ, ഉണ്ണിക്കൃഷ്ണൻ, സുജാത ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.