മദ്യലഹരിയിൽ ഭാര്യയെയും മകളെയും തീവെച്ച് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ; അറസ്‌റ്റിലായത് അബ്കാരി കേസുകളിലെ പ്രതി

Wednesday 01 February 2023 1:16 AM IST

അടിമാലി: മദ്യലഹരിയിൽ ഭാര്യയെയും മകളെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പണിക്കൻകുടി കുരിശിങ്കൽ പടി കുഴിക്കാട്ട് ,ഉപ്പുകണ്ടം സാബുവിനെ(56) യാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്.ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ലിസ്സി (50) മകൾ ആഷ്ലി (21) എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.

ശരീരത്തിൽ തീ പടർന്ന ലിസ്സിയും മകളും വീട്ടിനുള്ളിൽ നിന്നും പ്രാണരക്ഷാർത്ഥം പുറത്തേക്കോടി.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.നിരവധി അബ്കാരി കേസുകളിൽ പ്രതിയായ സാബു ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ മകൻ കുറേ നാൾമുമ്പ് തൂങ്ങി മരിച്ചിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൻഡ് ചെയ്തു.എസ്.ഐ. സജി എൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്‌