മഹാത്മാ ഗാന്ധിയുടെ സമാധി ദിനത്തിൽ നാട്ടിൽ കറങ്ങിനടന്ന് ഇപ്പണി കാണിക്കാൻ ഇത്രയും ധൈര്യമോ? കോട്ടയം സ്വദേശി അറസ്‌റ്റിൽ

Wednesday 01 February 2023 7:52 AM IST

കോട്ടയം: ഗാന്ധിജിയുടെ സമാധിദിനത്തോടനുബന്ധിച്ചുള്ള മദ്യ വില്പന നിരോധന ദിനത്തിൽ ബൈക്കിൽ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തിയയാളെ പാമ്പാടി എക്സൈസ് റേഞ്ച് പാർട്ടിയും, കോട്ടയം എക്സൈസ് ഇന്റലിജൻസും ചേർന്ന് പിടികൂടി. അകലക്കുന്നം വില്ലേജിൽ മറ്റക്കര കരയിൽ എം എം ജോസഫ് എന്നയാളെ 30 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം കടത്താൻ ഉപയോഗിച്ചിരുന്ന ബൈക്കും സഹിതം പാമ്പാടി റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള ടീമാണ് അറസ്റ്റ് ചെയ്തത്. കോട്ടയം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്താനായത്. ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു.

IB പ്രിവന്റീവ് ഓഫീസർ ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീഖ്, അഖിൽ എസ് ശേഖർ, വനിത സിവിൽ എക്സൈസ് ഓഫീസർ സിനി ജോൺ, എക്സൈസ് ഡ്രൈവർ സോജി തുടങ്ങിയവർ പങ്കെടുത്തു. 110 കുപ്പി വിദേശ മദ്യം പിടികൂടിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ഇതേ ഓഫീസിൽ മറ്റൊരു കേസും നിലവിലുണ്ട്.

ഗാന്ധിജിയുടെ സമാധിദിനത്തോടനുബന്ധിച്ചുള്ള മദ്യ വില്പന നിരോധന ദിനത്തിൽ ബൈക്കിൽ കറങ്ങി നടന്ന് വിദേശ മദ്യ വില്പന...

Posted by Kerala Excise on Tuesday, 31 January 2023