മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്‌കൂൾ വാർഷികം
Wednesday 01 February 2023 9:14 AM IST
മലയിൻകീഴ്: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്‌കൂൾ വാർഷികാഘോഷം ഫെബ്രുവരി 4ന് നടക്കും.സ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30ന് തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് എഡ്യുക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ മീഡിയ കൗൺസിലർ ഫാദർ സ്‌കറിയ എതിരേറ്റ് സി.എം.ഐ ഉദ്ഘാടനം ചെയ്യും.സ്‌കൂൾ മാനേജർ ഫാ.ഡോ.ടിറ്റോ വള്ളവന്തറ സി.എം.ഐ അദ്ധ്യക്ഷത വഹിക്കും. മിനിസ്ക്രീൻ താരം ഷിബുലബാൻ വിശിഷ്ടാതിഥിയാകും.ആഘോഷങ്ങളിൽ 5,000ലേറെ പേർ പങ്കെടുക്കും.1831ൽ സ്ഥാപിതമായ സി.എം.ഐ.സന്യാസ സഭയുടെ കീഴിൽ 1976ലാണ് ക്രൈസ്റ്റ് നഗർ സ്‌കൂൾ തിരുവനന്തപുരത്ത് സ്ഥാപിച്ചത്.തുടർന്ന് 2015ലാണ് മാറനല്ലൂരിൽ ആരംഭിക്കുന്നതെന്നും പ്രിൻസിപ്പൽ ഫാ.ജോഷി മാത്യു സി.എം.ഐ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോ-ഓർഡിനേറ്റർമാരായ ആർ.അശ്വതിരാജൻ,എ.എസ്.അഞ്ജു എന്നിവരും പങ്കെടുത്തു.