'അമൃതകാലത്തെ ആദ്യ ബ‌ഡ്ജറ്റ്, അടുത്ത 100 വർഷത്തേയ്ക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റ്'; ബഡ്ജറ്റ് അവതരണം തുടങ്ങി

Wednesday 01 February 2023 11:15 AM IST

ന്യൂഡൽഹി: 2023-24 വർഷത്തെ സമ്പൂർണ ബഡ്ജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച് തുടങ്ങി. രാവിലെ 11 മണിക്കാണ് ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. ഇത്തവണയും പേപ്പർ ലസ് ബഡ്ജറ്റ് അവതരണമാണ്. ടാബിലാണ് മന്ത്രി ബഡ്ജറ്റ് വായിക്കുന്നത്. രണ്ടാം​ ​ മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​വ​സാ​ന​ ​സ​മ്പൂ​ർ​ണ​ ​ബ​ഡ്‌​ജ​റ്റ് അവതരണമാണിത്.

'അമൃതകാലത്തെ ആദ്യ ബഡ്ജറ്റാണിത്. വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തും. വളർച്ചാനിരക്ക് ഏഴ് ശതമാനമെത്തും. സമ്പദ്ഘടന ശക്തമാണ്. ആഗോള പ്രതിസന്ധിക്കിടയിലും തലയുയർത്താവുന്ന നേട്ടമാണിത്. രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ ദിശയിലാണ്. അടുത്ത 100 വർഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ഈ ബഡ്ജറ്റ്. '- ധനമന്ത്രി പറഞ്ഞു.

അ​മേ​രി​ക്ക​യു​ൾ​പ്പെ​ടെ​ ​ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​ടെ​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ചാ​ ​നി​ര​ക്ക് ​ശ​രാ​ശ​രി​ ​മൂ​ന്നു​ ​ശ​ത​മാ​ന​ത്തി​ലേ​ക്ക് ​താ​ഴ്ന്നു​ ​നി​ൽ​ക്കെ,​​​ ​ഈ​ ​സാ​മ്പ​ത്തി​ക​വ​ർ​ഷം​ ​ഇ​ന്ത്യ​യു​ടെ​ ​ജി.​ഡി.​പി​ ​ഏ​ഴു​ ​ശ​ത​മാ​ന​ത്തി​ലെ​ത്തും.​ ​അ​ടു​ത്ത​വ​ർ​ഷം​ ​(2023​-24​)​​​ ​ഇ​ത് 6​-​ 6.8​ ​ശ​ത​മാ​ന​ത്തി​ലേ​ക്ക് ​താ​ഴ്ന്നാ​ലും​ 24​-​ 25​ൽ​ ​വീ​ണ്ടും​ ​ഏ​ഴു​ ​ശ​ത​മാ​നം​ ​ക​ട​ക്കു​മെ​ന്നാണ് ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​ൻ​ ​ഇ​ന്ന​ലെ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​വ​ച്ച​ ​സാ​മ്പ​ത്തി​ക​ ​സ​ർ​വേയിൽ​ ​പ​റ​ഞ്ഞിരുന്നത്.​ ​ഇ​ന്ന് ​ബ​ഡ്ജ​റ്റ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ ​മു​ന്നോ​ടി​യാ​യാ​ണ് ​സ​ർ​വേ​ ​സ​ഭ​യി​ൽ​വ​ച്ച​ത്. ഏ​റ്റ​വും​ ​വേ​ഗം​ ​വ​ള​രു​ന്ന​ ​വ​ലി​യ​ ​(​മേ​ജ​ർ​)​​​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി​ ​ഇ​ന്ത്യ​ ​തു​ട​രും.

വ​ള​ർ​ച്ചാ​തോ​തി​ൽ​ ​ഇ​ന്ത്യ​യാ​യി​രി​ക്കും​ ​ഏ​റ്റ​വും​ ​മു​ന്നി​ലെ​ന്ന് ​ഐ.​എം.​എ​ഫും​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 8.7​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​ഇ​ന്ത്യ​യു​ടെ​ ​വ​ള​ർ​ച്ചാ​നി​ര​ക്ക്.​ ​റ​ഷ്യ​-​യു​ക്രെ​യി​ൻ​ ​യു​ദ്ധ​വും​ ​ഉ​ത്‌​പാ​ദ​ന​-​വി​ത​ര​ണ​ശൃം​ഖ​ല​ക​ളി​ലെ​ ​ത​ട​സ​വും​ ​നാ​ണ​യ​പ്പെ​രു​പ്പ​വും​ ​പ​ലി​ശ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​യു​മാ​ണ് ​വ​ള​ർ​ച്ചാ​യി​ടി​വി​ന് ​ക​ള​മൊ​രു​ക്കി​യ​ത്.

ആ​ഗോ​ള​ ​പ്ര​തി​സ​ന്ധി​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​റു​പ്പി​യു​ടെ​ ​മൂ​ല്യം​ ​അ​ടു​ത്ത​വ​ർ​ഷ​വും​ ​കു​റ​ഞ്ഞേ​ക്കും.​ ​ക​റ​ന്റ് ​അ​ക്കൗ​ണ്ട് ​ക​മ്മി​ ​വ​ർ​ദ്ധ​ന​യും​ ​രൂ​പ​യ്ക്ക് ​സ​മ്മ​ർ​ദ്ദ​മാ​കും.​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​പൂ​ർ​ണ​മാ​യും​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കും​വ​രെ​ ​പ​ലി​ശ​നി​ര​ക്ക് ​ഉ​യ​ർ​ന്ന​ത​ല​ത്തി​ൽ​ ​തു​ട​രും.