ലോകം ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞു; ബഡ്ജറ്റിൽ ഏഴ് മുൻഗണനാ ലക്ഷ്യങ്ങളുണ്ടെന്ന് ധനമന്ത്രി
Wednesday 01 February 2023 11:40 AM IST
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോകം ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞു. ലോകം മുഴുവൻ ഇന്ത്യയെ അഭിനന്ദിക്കുകയാണെന്നും ബഡ്ജറ്റ് അവതരണത്തിനിടെ മന്ത്രി വ്യക്തമാക്കി.
ഈ ബഡ്ജറ്റിൽ ഏഴ് മുൻഗണനാ ലക്ഷ്യങ്ങളുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എല്ലാവരെയും ഉൾക്കൊണ്ടുള്ള വികസനം, കാർഷിക വികസനം, യുവജനക്ഷേമം, സാമ്പത്തിക സ്ഥിരത, ലക്ഷ്യം നേടിയെടുക്കൽ, അടിസ്ഥാന സൗകര്യം, സാദ്ധ്യതകളുടെ ഉപയോഗം ഉറപ്പാക്കൽ തുടങ്ങിയവയാണ് മുൻഗണനാ ലക്ഷ്യങ്ങൾ.
ലോക് സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ്ണ ബഡ്ജറ്റാണിത്. ഇത്തവണയും പേപ്പർ ലെസ് ബഡ്ജറ്റാണ്. ജനപ്രിയ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.