ഇതിൽ ബോംബുണ്ടോ ? പാർലമെന്റിന് മുന്നിൽ  ബഡ്ജറ്റ് പകർപ്പുകളുടെ കെട്ടുകളിൽ സംശയത്തോടെ സ്നിഫർ നായ, വീഡിയോ വൈറൽ

Wednesday 01 February 2023 11:46 AM IST

ന്യൂഡൽഹി : അടുത്ത സാമ്പത്തിക വർഷത്തെ യൂണിയൻ ബഡ്ജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുകയാണ് ഇപ്പോൾ. പതിവ് പോലെ പേപ്പർ രഹിത ബഡ്ജറ്റ് ടാബ്ലറ്റിലാണ് ധനമന്ത്രി കൊണ്ടുവന്ന് അവതരിപ്പിക്കുന്നത്. എന്നാൽ വിതരണം ചെയ്യുന്നതിനായുള്ള പ്രിന്റ് ചെയത ബഡ്ജറ്റും ഇതിനോടൊപ്പം പാർലമെന്റിൽ എത്തിച്ചിട്ടുണ്ട്. ഈ പകർപ്പുകളിൽ സുരക്ഷാ പരിശോധന നടത്തുന്ന സ്നിഫർ നായ്ക്കളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ബഡ്ജറ്റിന്റെ പകർപ്പുകളിൽ എന്തെങ്കിലും സുരക്ഷാ ഭീഷണിയുള്ള അസാധാരണമായ വസ്തുക്കൾ ഉണ്ടോയെന്ന് ഗൗരവത്തോടെ പരിശോധിക്കുന്ന സ്നിഫർ നായ്ക്കളെ വീഡിയോയിൽ കാണാനാവും. മയക്കുമരുന്നും, സ്‌ഫോടക വസ്തുക്കളും മണത്ത് കണ്ടുപിടിക്കാൻ കഴിവുള്ളവരാണ് സ്നിഫർ നായ്ക്കൾ. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.

Advertisement
Advertisement