പൊലീസ് ഹെൽപ്പ് ഡെസ്‌ക് തുടങ്ങി.
Thursday 02 February 2023 12:17 AM IST
കൂരാലി . എലിക്കുളം പഞ്ചായത്ത് ഓഫീസിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പൊലീസ് ഹെൽപ്പ് ഡെസ്‌ക് തുടങ്ങി. ചൊവ്വാഴ്ചകളിലാണ് പ്രവർത്തനം. വനിതാ പൊലീസിന്റെയും ജെ ആർ സി കൗൺസിലറുടേയും സേവനം ലഭിക്കും. പൊൻകുന്നം സ്റ്റേഷൻ എസ് എച്ച് ഒ എൻ രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. സെൽവി വിൽസൺ, ഷേർലി അന്ത്യാങ്കുളം, അഖിൽ അപ്പുക്കുട്ടൻ, മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ്, ആശ റോയ്, ദീപ ശ്രീജേഷ്, സരീഷ് പനമറ്റം, സിനിമോൾ കാക്കശ്ശേരിൽ, ജെയിംസ് ചാക്കോ, സിബി ജോസ് എന്നിവർ പ്രസംഗിച്ചു.