പഞ്ചദിന സത്യഗ്രഹം.

Thursday 02 February 2023 12:10 AM IST

ഏറ്റുമാനൂർ . കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിനഗർ സബ് ട്രഷറിയ്ക്ക് മുൻപിൽ നടത്തിയ പഞ്ചദിന സത്യഗ്രഹം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാദ്ധ്യക്ഷൻ ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തടഞ്ഞുവച്ച രണ്ട് ഗഡു പെൻഷൻ കുടിശിക അനുവദിക്കുക, 2021 മുതൽ വിതരണം ചെയ്യേണ്ട 11% ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം. കെ ജി വിനയൻ അദ്ധ്യക്ഷത വഹിച്ചു. പി കെ സതീഷ് കുമാർ, ടി ആർ രമേശ് കുമാർ, ബിനു എബ്രഹാം, ടോമി സെബാസ്റ്റ്യൻ, ഡാലീസ് ജോർജ്, പി ബി ബിജുമോൻ, സാബു ജോസ് എന്നിവർ പങ്കെടുത്തു.