സംസ്ഥാന സമ്മേളനം .

Thursday 02 February 2023 12:00 AM IST

കോട്ടയം . കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കുമരകം പ്രാദേശിക കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ 3, 4 തീയതികളിൽ നടക്കും. 3 ന് സംസ്ഥാന കൗൺസിൽ യോ​ഗവും 4 ന് പ്രതിനിധി സമ്മേളനവും. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡ​ന്റ് രാജാമണി എസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി പ്രസാദ്‌, കെ രാജൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. സി പി ഐ ജില്ലാ സെക്രട്ടറി വി ബി ബിനു, സി കെ ആശ എം എൽ എ, ഇ എസ്. ബിജിമോൾ, ജോൺ വി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.