കാർഷിക സർവകലാശാല സ്ഥാപക ദിനം

Thursday 02 February 2023 12:00 AM IST

തൃശൂർ: കാർഷിക സർവകലാശാലയുടെ 52-ാം സ്ഥാപകദിനം വൈസ് ചാൻസലർ ഡോ. കെ. ആര്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ ഭക്ഷ്യ പോഷക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സർവകലാശാലയുടെ മാതൃകാപരമായ ഗവേഷണ ഫലങ്ങൾ കൊണ്ട് കഴിഞ്ഞതായി അവർ പറഞ്ഞു. സർവകലാശാലാ രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ അദ്ധ്യക്ഷനായി. ഗവേഷണ വിഭാഗം മേധാവി ഡോ. മധു സുബ്രഹ്മണ്യൻ, വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. എസ്. ഗോപകുമാർ, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജേക്കബ് ജോൺ എന്നിവർ പങ്കെടുത്തു.