വിഭിന്നശേഷി കുട്ടികൾക്ക് കായിക പരിശീലനം

Thursday 02 February 2023 2:10 AM IST

പാറശാല:പാറശാല ബി.ആർ.സി യുടെ പരിധിയിലുള്ള വിഭിന്നശേഷി കുട്ടികൾക്കായുള്ള കായിക പരിശീലനത്തിന്റെ ഭാഗമായി ഫുട്‌ബാൾ പരിശീലനം സംഘടിപ്പിച്ചു.ജില്ല പ്രോഗ്രാം ഓഫീസർ ശ്രീകുമാരൻ മുഖ്യാതിഥിയായി. ചെറിയകൊല്ല ആൻസിഫൈഡ് സ്‌പോർട്സ് ഹബിൽ നടന്ന പരിശീലന പരിപാടിയിൽ 30 കുട്ടികൾ പങ്കെടുത്തു.പരിശീലന പരിപാടിയിലൂടെ മികച്ച ഫുട്ബാൾ ടീമിനെയും തിരഞ്ഞെടുത്തു.ബി.പി.സി കൃഷ്ണകുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സ്‌കൂൾ അദ്ധ്യാപകർ, ബി.ആർ.സി പ്രവർത്തകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.