മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും
Thursday 02 February 2023 2:12 AM IST
പാറശാല: കഴിഞ്ഞാൻവിള സാംസ്കാരിക സമിതി, നവകേരള ഗ്രന്ഥശാല ,പാറശാല ഇവാൻസ് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റ്, സരസ്വതി ആശുപത്രി എന്നിവ സംയുക്തമായി സംഘടിപ്പിച്ച സൗജന്യ രോഗ നിർണയ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇവാൻസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജെന്നർ ഡാനിയേൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.നവകേരള ഗ്രന്ഥശാലയുടെ പ്രസിഡന്റ് വി.മണികണ്ഠൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി സുരേഷ്,സരസ്വതി ആശുപത്രിയിലെ ഡോക്ടർമാർ, മുറിയത്തോട്ടം വാർഡ് മെമ്പർ എം.സുനിൽ,എസ്.പി.സി ആദ്ധ്യാപകൻ ശ്രീഹരി എന്നിവർ സംസാരിച്ചു.സാംസ്കാരിക സമിതി സെക്രട്ടറി പ്രമോദ് നന്ദി പറഞ്ഞു.