ഷംനയുടെ വളക്കാപ്പ് ആഘോഷമാക്കി സുഹൃത്തുക്കൾ

Thursday 02 February 2023 12:28 AM IST

ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് ഷംന കാസിം. ഷംനയുടെ വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി സുഹൃത്തുക്കളും ബന്ധുക്കളും. നർത്തകിയും ഗായകൻ വിധുപ്രതാപിന്റെ ഭാര്യയുമായ ദീപ്‌തി, ഷംനയുടെ വളക്കാപ്പ് ചടങ്ങിൽ നിന്നള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ബേബി പിന്നാട്ടിയുടെ പേര് എന്തെന്ന് അറിയാൻ കാത്തിരിക്കാൻ വയ്യാ എന്ന് ദീപ്‌തി കുറിച്ചു. രഞ്ജിനി ഹരിദാസ്, തെസ്‌നി ഖാൻ, സരയു, കൃഷ്ണപ്രഭ, ശ്രുതി ലക്ഷ‌്മി, ശ്രീലയ എന്നിവർ ബേബി ഷവറിന് എത്തിയിരുന്നു. ദുബായിൽ ഒക്ടോബറിലായിരുന്നു ഷംന കാസിമും ബിസിനസുകാരനായ ഷാഹിദ് ആസിഫ് അലിയും തമ്മിലുള്ള വിവാഹം.

ജെ.ബി.എസ് ഗ്രൂപ്പ് ഒഫ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് ഷാനിദ്. കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം വെള്ളിത്തിരയിൽ എത്തുന്നത്. പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലിഭായ്, കോളേജ് കുമാരൻ, ചട്ടക്കാരി, കുട്ടനാടൻ ബ്ളോഗ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലും സാന്നിദ്ധ്യം അറിയിച്ചു.