ജോഷി മാത്യുവിന്റെ നൊമ്പരക്കൂട് റിലീസിന്
Thursday 02 February 2023 12:33 AM IST
പത്താം നിലയിലെ തീവണ്ടി, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് റിലീസിന്. സോമു മാത്യു ആണ് കേണൽ ഗീവർഗീസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പത്താം നിലയിലെ തീവണ്ടി നിർമ്മിച്ച സോമു മാത്യു സംവിധായകൻ ജോഷി മാത്യുവിന്റെ സഹോദരനാണ്. അങ്ങ് ദൂരെ ഒരു ദേശത്ത്, ബ്ളാക്ക് ഫോറസ്റ്റ് തുടങ്ങി നിരവധി സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ കേന്ദ്ര കഥാപാത്രം ഒരു വെല്ലുവിളി തന്നെയായിരുന്നെന്ന് സോമു മാത്യു പറഞ്ഞു. കഥയും തിരക്കഥയും സംഭാഷണവും ജോഷി മാത്യുവാണ്. ചിത്രം അടുത്തു തന്നെ തിയേറ്ററുകളിലെത്തുമെന്ന് ജോഷി മാത്യു അറിയിച്ചു.