ഹോട്ടൽ മേഖലയെ നശിപ്പിക്കരുത്: കെ.എച്ച്.ആർ.എ

Thursday 02 February 2023 12:03 AM IST

തൃശൂർ: ഭക്ഷ്യ വിഷബാധയുടെ പേരിൽ നല്ല ഹോട്ടലുകളെല്ലാം മോശമാണെന്ന് വരുത്താനും ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടാനുമുള്ള ശ്രമം ചെറുത്തുതോൽപ്പിക്കുമെന്ന്‌ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. ന്യൂനതകൾ ചൂണ്ടിക്കാട്ടുന്നതിന് പകരം നശീകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന സാഹചര്യം ചെറുകിടഇടത്തരംഹോട്ടലുകളെ ഇല്ലായ്മ ചെയ്യുമെന്ന് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. അമ്പാടി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാനനേതാക്കളായ സി.ബിജുലാൽ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ജില്ലാനേതാക്കളായ വി.ആർ. സുകുമാർ, സുന്ദരൻ നായർ , വി.ജി.ശേഷാദ്രി എന്നിവർ പ്രസംഗിച്ചു.