ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് മൂന്ന് സർവീസുകൾ
Thursday 02 February 2023 1:19 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർടി.സി ഡിപ്പോയിൽ നിന്ന് മൂന്ന് ബസ് സർവീസുകൾ ആരംഭിച്ചു. ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സെക്രട്ടേറിയറ്റ്,രാവിലെ 7ന് കോട്ടയം, 5ന് വർക്കല വഴി മുണ്ടക്കയം എന്നീ റൂട്ടുകളിലെ സർവീസാണ് പുനഃരാരംഭിച്ചത്.ഡിപ്പോയിൽ നിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റ് സർവീസ് ഒ.എസ്.അംബിക എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി പങ്കെടുത്തു. ആറ്റിങ്ങലിന്റെ അഭിമാന സർവീസുകളായിരുന്ന ഗുരുവായൂർ, വക്കം - കടയ്ക്കാവൂർ വഴി എറണാകുളത്തേയ്ക്കുള്ള തീരദേശ സർവീസ്, കളക്ഷൻ നേടിയിരുന്ന തെങ്കാശി എന്നിവ ഉൾപ്പെടെയുള്ള സർവീസുകളും പുനഃരാരംഭിക്കണമെന്നാവശ്യം ശക്തമാണ്.