ഓട്ടുകമ്പനി തൊഴിലാളികൾക്ക് കൂലിയിൽ 126 രൂപയുട വർദ്ധന
Thursday 02 February 2023 12:34 AM IST
പുതുക്കാട്: ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ 126.65 രൂപ വർദ്ധിപ്പിക്കാൻ ഉടമകളുടെയും തൊഴിലാളി നേതാക്കളുടെയും യോഗത്തിൽ തീരുമാനം. വർദ്ധിപ്പിച്ച വേതനം ഫെബ്രുവരി 20 മുതൽ നടപ്പിലാക്കും. ഇപ്പോൾ 531.55 രൂപയാണ് ദിവസക്കൂലി. വേതന കുടിശ്ശിക ഉൾപ്പെടെയുള്ള കാര്യങ്ങൾ മൂന്നാഴ്ചയ്ക്കുശേഷം ചർച്ച ചെയ്തു തീരുമാനിക്കും.
തൊഴിലാളികളെ പ്രതിനിധീകരിച്ച് ട്രേഡ് യൂണിയൻ നേതാക്കളായ എ.വി. ചന്ദ്രൻ, ആന്റണി കുറ്റൂക്കാരൻ, പി.ജി. മോഹനൻ, കെ.എം. അക്ബർ, പി. ഗോപിനാഥൻ എന്നിവരും സെൻട്രൽ കേരള ടൈൽ മനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് ജെ. മഞ്ഞളി, സെക്രട്ടറി, എം.കെ. സന്തോഷ്, വി.കെ. രവികുമാർ, സി.പി. ചന്ദ്രൻ, കെ.എ. വർഗീസ് എന്നിവരും പങ്കെടുത്തു.
ജില്ലയിൽ
ഓട്ടുകമ്പനികൾ - 65 ഓളം
തൊഴിലാളികൾ - 5000 ലേറെ