ദോശ പ്രേമികൾക്കായി ഒരു കൂൾ വിഭവം; ഐസ്ക്രീം ദോശ ഉണ്ടാക്കുന്നത് ഇങ്ങനെ, വീഡിയോ വെെറൽ

Wednesday 01 February 2023 10:01 PM IST

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. അതിൽ തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും പെട്ടെന്ന് വെെറലാകാറുണ്ട്. അത്തരത്തിൽ ഒരു പാചക വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഐസ്ക്രീം ദോശ ആണ് ഇവിടെ പാചകം ചെയ്യുന്നത്.

ആദ്യം ദോശ കല്ലിലേയ്ക്ക് ബട്ടറും നെയ്യും പുരട്ടുന്നു. ശേഷം ദോശമാവെടുത്ത് പരത്തി ദോശ ചുടുന്നു. ഇതിലേയ്ക്ക് ഐസ്ക്രീം സ്കൂപ്പുകൾ ചേർക്കുന്നതും വീഡിയോയിൽ കാണാം. അതുകഴിഞ്ഞ് ദോശയിലേയ്ക്ക് ജാമ്മും കാരറ്റും ഇടുന്നു. പിന്നെ അതിൽ ചോക്ലേറ്റ് ഒഴിച്ച് ഐസ്ക്രീം സ്കൂപ്പുകൾ വച്ച് നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്.

ട്വിറ്ററിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേർ വീഡിയോ ഇതിനോടകം കണ്ടു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ചിലർ ഇതിനെ വിമർശിക്കുന്നുമുണ്ട്. വൃത്തിയില്ലാത്ത രീതിയിലാണ് ഈ ദോശയുണ്ടാക്കുന്നതെന്ന് പലരും കമന്റ് ഇട്ടിട്ടുണ്ട്.

Advertisement
Advertisement