ലഹരി വിരുദ്ധ ക്യാമ്പയിൻ

Wednesday 01 February 2023 10:06 PM IST

പഴയങ്ങാടി:കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ലഹരി മുക്ത ക്യാമ്പയിൻ കൊട്ടില ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.കെ.രത്നകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഡി.വിമല,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.വി. രവീന്ദ്രൻ, മുഹമ്മദ്‌ റഫീഖ്, പ്രേമ സുരേന്ദ്രൻ,വാർഡ് മെമ്പർ കെ.നിർമ്മല ,​കെ.സുനിൽകുമാർ,എം.ബീന, പി.കെ.ശ്രീജ,എം.കെ.പി ഷുക്കൂർ ,​പി.എം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ലഹരിക്കെതിരെ ബോധവൽക്കരണം സിവിൽ എക്സ്സൈസ് ഓഫീസർ ടി.പി.ജുന ക്ലാസ്സ്‌ എടുത്തു. തുടർന്ന് ലഹരിക്ക് എതിരെ ബോധവൽക്കരണ നാടകം അവതരിപ്പിച്ചു.ഇന്നും നാളെയും ബ്ലോക്ക്‌ പരിധിയിലെ തെരഞ്ഞെടുത്ത ഹയർ സെക്കന്ററി സ്കൂളുകളിൽ നാടക അവതരണം നടക്കും.