ബീവറേജസിൽ നിന്ന് കുപ്പി വാങ്ങി കൂടിയ വിലയ്‌ക്ക് വിൽക്കും,​ ആവശ്യക്കാർക്ക് ഡ്രൈ ഡേയിൽ പോലും മദ്യം വിറ്റു; ഒടുവിൽ ബാബു പൊലീസ് വലയിൽ

Wednesday 01 February 2023 10:33 PM IST

കൊച്ചി: ഡ്രൈ ഡേയിലടക്കം ആവശ്യക്കാർക്ക് വിദേശമദ്യം എത്തിച്ചു നൽകിയിരുന്നയാൾ എളമക്കര പൊലീസിന്റെ പിടിയിലായി. പുതുക്കലവട്ടം ലൂർദ് മാതാ പള്ളിറോഡിൽ ഇളവുങ്കൽ വീട്ടിൽ ബാബു (48) ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 19 ലിറ്റർ മദ്യം കണ്ടെടുത്തു. ബീവറേജിൽ നിന്ന് മദ്യം വാങ്ങി സൂക്ഷിച്ച് കൂടിയ വിലയ്ക്ക് വില്പന നടത്തിവരികയായിരുന്നു. എളമക്കര എസ്.എച്ച്.ഒ സനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement