കു​ണ്ട​ന്നൂ​ർ​ ​വെ​ടി​മ​രു​ന്ന് ​സ്‌​ഫോ​ട​നം: ഉ​ത്സ​വ​ന​ട​ത്തി​പ്പു​കാ​ർ​ ​പ്ര​തി​സ​ന്ധി​യിൽ

Thursday 02 February 2023 12:18 AM IST

തൃ​ശൂ​ർ​:​ ​കു​ണ്ട​ന്നൂ​രി​ൽ​ ​വെ​ടി​ക്കെ​ട്ട് ​സാ​മ​ഗ്രി​ക​ൾ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​സ്ഥ​ല​ത്തു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​ഒ​രാ​ൾ​ ​മ​രി​ച്ച​ ​സം​ഭ​വം​ ​ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത് ​ഉ​ത്സ​വ​ക്ക​മ്മി​റ്റി​ക്കാ​രെ.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​പ​രി​ശോ​ധ​ന​ക​ൾ​ ​ക​ർ​ശ​ന​മാ​ക്കു​ന്ന​ത് ​പ്ര​തി​സ​ന്ധി​യാ​കു​മോ​യെ​ന്നാ​ണ് ​ക​മ്മി​റ്റി​ക്കാ​രു​ടെ​ ​ആ​ശ​ങ്ക.​ ​മു​ൻ​കാ​ല​ങ്ങ​ളി​ലെ​ ​പോ​ലെ​ ​വി​പു​ല​മാ​യി​ ​ന​ട​ത്താ​ൻ​ ​അ​നു​മ​തി​യി​ല്ലെ​ങ്കി​ലും​ ​പ​ല​യി​ട​ത്തും​ ​കോ​ട​തി​ ​വി​ധി​ ​സ​മ്പാ​ദി​ച്ച് ​പ്ര​ധാ​ന​ ​ഉ​ത്സ​വ​ങ്ങ​ൾ​ക്ക് ​വെ​ടി​ക്കെ​ട്ട് ​ഉ​ണ്ടാ​കാ​റു​ണ്ട്.​ ​വെ​ടി​ക്കെ​ട്ട് ​ക​രാ​റു​കാ​ർ​ക്ക് ​ഇ​തി​ന​കം​ ​ത​ന്നെ​ ​ഉ​ത്സ​വ​ക്ക​മ്മി​റ്റി​ക്കാ​ർ​ ​ല​ക്ഷ​ങ്ങ​ൾ​ ​അ​ഡ്വാ​ൻ​സ് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​നി​ ​അ​നു​മ​തി​ ​കി​ട്ട​ണ​മെ​ങ്കി​ൽ​ ​ഏ​റെ​ ​നൂ​ലാ​മാ​ല​ക​ൾ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​ക​മ്മി​റ്റി​ക്കാ​ർ​ ​പ​റ​യു​ന്നു. ശ്രീ​നി​വാ​സ​ൻ,​ ​സു​ന്ദ​രാ​ക്ഷ​ൻ​ ​എ​ന്നി​വ​രെ​ ​വെ​ടി​ക്കെ​ട്ട് ​ഏ​ൽ​പ്പി​ച്ച​ ​നി​ര​വ​ധി​ ​പേ​രു​ണ്ട്.​ ​ശ്രീ​നി​വാ​സ​ന്റെ​ ​ലൈ​സ​ൻ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​ശു​പാ​ർ​ശ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​പ​ല​ ​വെ​ടി​ക്കെ​ട്ട് ​ക​രാ​റു​കാ​രും​ ​മ​റ്റു​ള്ള​വ​രു​ടെ​ ​ലൈ​സ​ൻ​സ് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​വെ​ടി​ക്കെ​ട്ട് ​ന​ട​ത്തു​ന്ന​ത്.​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​അ​നു​വ​ദി​ച്ച​തി​ലും​ ​നാ​ലും​ ​അ​ഞ്ചും​ ​ഇ​ര​ട്ടി​ ​ക​രി​മ​രു​ന്നാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​പ​ല​പ്പോ​ഴും​ ​ഇ​ത് ​അ​ധി​കൃ​ത​ർ​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​പു​തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ന​ട​പ​ടി​ക​ൾ​ ​ക​ർ​ശ​ന​മാ​ക്കു​ന്ന​ത് ​വെ​ടി​ക്കെ​ട്ട് ​ന​ട​ത്തി​പ്പി​നെ​ ​ബാ​ധി​ച്ചേ​ക്കും. ജി​ല്ല​യി​ലെ​ ​പ്ര​ധാ​ന​ ​വെ​ടി​ക്കെ​ട്ട് ​ക​രാ​റു​കാ​റു​ള്ള​ത് ​കു​ണ്ട​ന്നൂ​രി​ലാ​ണ്.​ ​ക​ഴി​ഞ്ഞ​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന് ​തി​രു​വ​മ്പാ​ടി​ ​വി​ഭാ​ഗ​ത്തി​ന് ​വെ​ടി​ക്കെ​ട്ട് ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ ​ഷീ​ന​യു​ടെ​ ​ലൈ​സ​ൻ​സി​യി​ലാ​യി​രു​ന്നു​ ​ശ​ബ​രി​മ​ല​യി​ൽ​ ​ക​തി​ന​ ​വെ​ടി​വ​ഴി​പാ​ട് ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​മ​ണ്ഡ​ല​കാ​ല​ത്ത് ​ഇ​വി​ടെ​യു​ണ്ടാ​യ​ ​അ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്ന് ​ഷീ​ന​യ്ക്കെ​തി​രെ​ ​കേ​സെ​ടു​ത്തി​രു​ന്നു.​ ​ഇ​വ​ർ​ക്ക് ​ത​ന്നെ​യാ​യി​രു​ന്നു​ ​തി​രു​വ​മ്പാ​ടി​ ​വേ​ല​യു​ടെ​ ​വെ​ടി​ക്കെ​ട്ട് ​ചു​മ​ത​ല​യും.​ ​എ​ന്നാ​ൽ​ ​കേ​സ് ​വ​ന്ന​തോ​ടെ​ ​അ​വ​സാ​ന​ ​സ​മ​യ​ത്ത് ​മ​റ്റൊ​രാ​ളെ​ ​ക​ണ്ടെ​ത്തേ​ണ്ടി​ ​വ​ന്നു.

പ്ര​തീ​ക്ഷ​ ​ഉ​ത്രാ​ളി​യും​ ​തൃ​ശൂ​ർ​ ​പൂ​ര​വും ജി​ല്ല​യി​ൽ​ ​ഭൂ​രി​ഭാ​ഗം​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​വെ​ടി​ക്കെ​ട്ടി​ന്റെ​ ​ത്രീ​വ്ര​ത​ ​കു​റ​ച്ച് ​ഫാ​ൻ​സി​ ​വെ​ടി​ക്കെ​ട്ടി​ലേ​ക്ക് ​വ​ഴി​ ​മാ​റി​യെ​ങ്കി​ലും​ ​ഊ​ത്രാ​ളി​യി​ലും​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​നും​ ​ക​രി​മ​രു​ന്ന് ​പ്ര​യോ​ഗം​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​ഇ​വി​ടേ​ക്ക് ​വെ​ടി​ക്കെ​ട്ട് ​ക​മ്പ​ക്കാ​രു​ടെ​ ​ഒ​ഴു​ക്കാ​ണ്.​ ​നേ​ര​ത്തെ​ ​കു​റ്റി​യ​ങ്കാ​വി​ലും​ ​മ​ച്ചാ​ട് ​മാ​മാ​ങ്ക​ത്തി​നും​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​ഉ​ത്സ​വ​ത്തി​നും​ ​ആ​റാ​ട്ടു​പു​ഴ​ ​പൂ​ര​ത്തി​നു​മെ​ല്ലാം​ ​വി​പു​ല​മാ​യ​ ​വെ​ടി​ക്കെ​ട്ട് ​ന​ട​ന്നി​രു​ന്നു. ഭൂ​രി​ഭാ​ഗം​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​സാ​മ്പി​ൾ​ ​വെ​ടി​ക്കെ​ട്ടു​ക​ളും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പു​റ്റി​ങ്ങ​ൽ​ ​വെ​ടി​ക്കെ​ട്ട് ​അ​പ​ക​ട​ത്തി​ന് ​ശേ​ഷം​ ​ഇ​തെ​ല്ലാം​ ​നി​ല​ച്ചു.​ ​അ​നു​വ​ദ​നീ​യ​മാ​യ​ ​അ​ള​വും​ ​ശ​ബ്ദ​വും​ ​കൂ​ടി​യാ​ൽ​ ​ക​രാ​റു​കാ​ർ​ക്കെ​തി​രെ​യും​ ​ക​മ്മി​റ്റി​ക്കാ​ർ​ക്കെ​തി​രെ​യും​ ​കേ​സെ​ടു​ത്ത് ​തു​ട​ങ്ങി​യ​തോ​ടെ​ ​പ​ല​രും​ ​പി​ൻ​വാ​ങ്ങി​ ​തു​ട​ങ്ങി.

കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടം; രണ്ടുപേർ റിമാൻഡിൽ

വടക്കാഞ്ചേരി: കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ അറസ്റ്റിലായ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു. ലൈസൻസി കുണ്ടന്നൂർ കള്ളിവളപ്പിൽ വീട്ടിൽ ശ്രീനിവാസൻ (47), സ്ഥലം ഉടമ കുണ്ടന്നൂർ പുഴക്കൽ വീട്ടിൽ സുന്ദരാക്ഷൻ (54) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

ചൊവ്വാഴ്ച കോടതിയിൽ ഇവരെ ഹാജരാക്കിയിരുന്നു. തുടർന്ന് ഇന്നലെ ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു. പൊലീസ് നൽകിയ കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി റിമാൻഡ് ചെയ്തത്.

അപകടത്തിൽ തൊഴിലാളി മരിക്കാനിടയായതും പ്രദേശത്ത് നാശനഷ്ടം ഉണ്ടായതും അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതും അശ്രദ്ധമായി വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചതുമായ തെളിവുകളും രേഖകളും പൊലീസ് കോടതിയിൽ ഹാജരാക്കി. തുടർന്നാണ് റിമാൻഡ് ചെയ്തത്. എക്‌സ്‌പ്ലോസീവ് വകുപ്പ് പ്രകാരമെടുത്ത കേസിൽ പ്രതികൾക്ക് മൂന്നു വർഷം വരെ തടവ് ലഭിക്കാം.