വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ 4 പവൻ മാല കവർന്നു
Thursday 02 February 2023 12:28 AM IST
തുറവൂർ: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന 4 പവന്റെ മാല കവർന്നു. തുറവൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് വളമംഗലം തെക്ക് വടശ്ശേരി വീട്ടിൽ ജോബിച്ചന്റെ ഭാര്യ ഫിലോമിനയുടെ മാലയാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ മോഷണം പോയത്.
ജനൽ കമ്പി അറുത്ത് അകത്തു കയറിയാണ് മോഷണം നടത്തിയത്. തുടർന്ന് ഇവരുടെ വീടിന് സമീപത്തെ ഓട്ടോ ഡ്രൈവർ കൂനം വീട്ടിൽ സ്റ്റാലിന്റെ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. തൊട്ടടുത്ത ലളിതയുടെ വീടിന്റെ വാതിൽ കുത്തിത്തുറക്കാൻ ശ്രമമുണ്ടായി. ആലപ്പുഴയിൽ നിന്ന് ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കുത്തിയതോട് പൊലീസ് അന്വേഷണം ആരംഭിച്ചു .