പറയെടുപ്പ് മഹോത്സവം

Thursday 02 February 2023 12:49 AM IST
t

ആലപ്പുഴ: പല്ലന ശ്രീപോർക്കലി ദേവി, ശ്രീമഹാദേവ ക്ഷേത്രത്തിൽ പറയെടുപ്പ് മഹോത്സവം 4 മുതൽ 11വരെ നടക്കും. 4ന് പുളിന്താഴ റോഡിന് വടക്ക്, 5ന് പാണ്ഡവജി റോഡിന് വടക്ക്, 6ന് കൊട്ടരവളവ് ലക്ഷ്മിത്തോപ്പ് ഭാഗം, 7ന് കലവറ റോഡിന് വടക്ക്, 8ന് അമ്പലാശേരി കടവ്, ആശാരിപ്പറമ്പ് ക്ഷേത്രം ഭാഗം, 9ന് ചേലക്കാട് ശ്രീ ദുർഗാ ക്ഷേത്രത്തിന് വടക്ക് ഭാഗം, 10ന് തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഭാഗങ്ങൾ എന്നിങ്ങനെയാണ് പറയെടുപ്പ്. അഖില ഭാരത അയ്യപ്പാ സേവാസംഘം 742-ാം നമ്പർ ശാഖയുടെ നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം.