എ.കെ.ബാലൻ അനുശോചിച്ചു

Thursday 02 February 2023 12:52 AM IST
t

ആലപ്പുഴ: മതപണ്ഡിതൽ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ വേർപാടിൽ മുൻ മന്ത്രി എ.കെ.ബാലൻ അനുശോചിച്ചു. സ്വന്തം വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് കല്ലിശ്ശരി ഹൈസ്കൂൾ. സ്കൂളിൽ നിന്ന് നടന്ന് വീട്ടിലേക്ക് വരുമ്പോൾ നാദാപുരം വലിയപള്ളിക്ക് സമീപം നോമ്പ് തുറയുമായി ബന്ധപ്പെട്ടാണ് വൈലിത്തറ മുഹമ്മദ്കുഞ്ഞ് മൗലവിയുടെ മതപ്രഭാഷണം നടക്കുന്നത്. ആരെയും പിടിച്ചു നിറുത്തുന്ന വാക്ധോരണയിൽ മുഴങ്ങിയത് കുമാരനാശാൻ, ചങ്ങമ്പുഴ, വള്ളത്തോൾ കവിതകളാണ്. കവിതകളിലെ വരികളുടെ അർത്ഥം ഖുറാൻ ആശയവുമായി ബന്ധിപ്പിച്ചുള്ള പ്രസംഗം ആരെയും ആകർഷിക്കുമായിരുന്നു. 55 വർഷം മുമ്പ് ശ്രവിച്ച വൈലിത്തറയുടെ പ്രസംഗം ഇന്നും മനസിൽ തങ്ങി നിൽക്കുന്നു. കേരളകൗമുദിയിലൂടെയാണ് മരണവിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.