124 കുപ്പി വിദേശ മദ്യവുമായി പിടിയിൽ

Thursday 02 February 2023 12:58 AM IST
t

കായംകുളം: ഡ്രൈഡേ ദിനത്തിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 124 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പുതുപ്പള്ളി വടക്കേആഞ്ഞിലിമൂട് ജംഗ്ഷന് പടിഞ്ഞാറ് ഇടമരത്ത്ശേരിൽ രാജീവിനെ (56) ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘം അറസ്റ്റ് ചെയ്തു.

മൊബൈൽ ഫോൺ വഴി ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മദ്യം സ്ഥലത്ത് എത്തിച്ചു കൊടുക്കുന്നതാണ് രീതി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീടുംപരിസരവും ഒരുമാസമായി എക്സൈസ് ഇന്റലിജൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മദ്യശാല അവധിദിവസങ്ങളിൽ അരലിറ്റർ മദ്യത്തിന് 'സർവീസ് ചാർജ്' ഉൾപ്പെടെ 750 രൂപവരെ ഈടാക്കിയിരുന്നു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ വി.രമേശൻ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം.അബ്ദുൽഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിനുലാൽ, അശോകൻ, രാജേഷ്‌കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ സീനു, ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.