ശ്രീനാരായണ പബ്ളിക് സ്കൂൾ വാർഷിക ദിനാഘോഷം

Thursday 02 February 2023 3:59 AM IST

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂൾ വാർഷിക ദിനാഘോഷം കൃഷി വകുപ്പ് സെക്രട്ടറിയും അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുമായ ഡോ.ബി.അശോക് ഉദ്ഘാടനം ചെയ്തു.പൂർവ വിദ്യാർത്ഥി ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ മുഖ്യപ്രസംഗം നടത്തി. ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് രത്നകല രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ പി.കെ.ശ്രീകല റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ഡോ.എ.ജി.രാജേന്ദ്രൻ,പി.ടി.എ പ്രതിനിധി ദിവ്യ ടി.നായർ തുടങ്ങിയവർ സംസാരിച്ചു.സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഉണ്ണി.കെ.എസ്,പ്രോഗ്രാം കോർഡിനേറ്റർ മായാനാഥ് എന്നിവർ പങ്കെടുത്തു.സ്‌കൂൾ ഹെഡ് ബോയ് ആരോമൽ.ജെ സ്വാഗതവും സ്‌കൂൾ ഹെഡ് ഗേൾ ശ്രീലക്ഷ്മി.എസ് നന്ദിയും പറഞ്ഞു.